ADVERTISEMENT

കെൻ്റക്കി ∙ ജഡ്ജിയുടെ ചേമ്പറിനുള്ളിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് കെൻ്റക്കി ഷെരീഫ്  ജില്ലാ ജഡ്ജിയെ വെടിവച്ച് കൊന്നു. ജില്ലാ ജഡ്ജി കെവിൻ മുള്ളിൻസിസ് വ്യാഴാഴ്ച (54) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വൈറ്റ്സ്ബർഗിലെ ലെച്ചർ കൗണ്ടി കോടതിയിൽ വെടിയേറ്റ് മരിച്ചതായി  കെൻ്റക്കി സ്റ്റേറ്റ് പൊലീസ് ട്രൂപ്പർ മാറ്റ് ഗെയ്‌ഹാർട്ട് പറഞ്ഞു.

ജഡ്ജിയുടെ ചേമ്പറിനുള്ളിലുണ്ടായ തർക്കത്തിന് ശേഷം കെവിൻ മുള്ളിൻസിനെ വെടിവച്ചതായി പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന് ഷെരീഫായിരുന്ന സ്റ്റൈൻസിനെ  കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു  

വെടിവയ്പ്പിന് ശേഷം സ്റ്റൈൻസ് സ്വയം കീഴടങ്ങുകയും  സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.   

English Summary:

Sheriff kills district judge in Kentucky courthouse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com