ADVERTISEMENT

സൗത്ത് കാരോലൈന ∙ 13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലൈന. ഫ്രെഡി ഓവൻസിന്റെ (46) വധ ശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്. വൈകുന്നേരം 6:55 ന് ഓവൻസിന്റെ മരണം സ്ഥിരീകരിച്ചു 

1997-ൽ ഗ്രീൻവില്ലിൽ മോഷണത്തിനിടെ കടയിലെ ജീവനക്കാരിയായ ഐറിൻ ഗ്രേവ്സിനെ കൊലപ്പെടുത്തിയ കേസിലാണ് ഓവൻസ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് കേസിന്റെ വിചാരണയ്ക്കിടെ കൗണ്ടി ജയിലിലെ മറ്റൊരു തടവുകാരനെയും ഓവൻസ് കൊലപ്പെടുത്തി.

തുടർന്ന് ഓവൻസിന് കോടതി വധശിക്ഷ വിധിച്ചു. ഇതിന് മുൻപ് 2011ലായിരുന്നു സൗത്ത് കാരോലൈനിൽ വധശിക്ഷ നടപ്പാക്കിയത്. 

English Summary:

South Carolina executes first inmate in 13 years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com