ADVERTISEMENT

ഓസ്റ്റിൻ ∙ അമേരിക്കയിൽ 2022-2023 വർഷങ്ങളിൽ ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡേഴ്സ് ഏറ്റവും കൂടുതലുള്ളത് നോർത്ത് ടെക്സസിലെന്ന്, ടെക്സസിലെ ഓസ്റ്റിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ടെക്സൻസ്‌ ഫോർ ജസ്റ്റിസ് പുറത്തിറക്കിയ റിപ്പോർട്ട്. നോർത്ത് ടെക്സസിലെ കോളിൻ കൗണ്ടിയിലാണ് വർധന. കൂടാതെ ഡാലസ് ഫോർട്ട് വർത്തിലാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഏഷ്യൻ അമേരിക്കൻ, പസിഫിക് ഐലൻഡേഴ്സ് വിഭാഗത്തിൽ വർധന ഉണ്ടായത്.  

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 91,000 പേരാണ് ഡാലസ്, ഫോർട്ട് വർത്ത് മേഖലയിൽ അധികമായ് ചേർന്നത്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലായുള്ളത് ഏഷ്യക്കാരാണ്.  44 ,000 പേരാണുള്ളത്. ഇതിൽ 22 ശതമാനം അല്ലെങ്കിൽ 20000 ആളുകൾ ഉള്ളത് കോളിൻ കൗണ്ടിയിലാണ്. ഈ വിഭാഗത്തിലെ പ്രധാന സബ് ഗ്രൂപ്പ് ഏഷ്യൻ ഇന്ത്യക്കാരാണ്. ഇവർ 35 ശതമാനവും, വിയറ്റ്നാമീസ് 15 ശതമാനവുമാണ് ഉള്ളത്.

നോർത്ത് ടെക്സാസ് നഗരങ്ങളിലും ടൗൺ ഷിപ്പുകളിലും ഭരണതലത്തിൽ ഇന്ത്യൻ വംശജരുടെ പ്രാതിനിധ്യം ഉണ്ട്. സണ്ണിവെയിൽ  ടൗൺഷിപ്പിൽ സജി ജോർജ് മേയറാണ്. മനു ഡാനി കൗൺസിൽ വുമണും കോപ്പേൽ നഗരത്തിൽ പ്രൊ ടെം മേയറായി ബിജു മാത്യുവും ഉണ്ട്. ഗാർലൻഡ് നഗരത്തിൽ പി സി മാത്യുവും ഷിബു സാമുവേലും മത്സരിക്കുന്നു.

English Summary:

Fastest growing group in North Texas: Asian Americans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com