ഉടമയെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു; ഡാലസിൽ മൂന്ന് പേർ അറസ്റ്റിൽ
Mail This Article
×
ഡാലസ് ∙ ഡാലസിൽ കാറുടമയെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. സെപ്റ്റംബർ 20 വെള്ളിയാഴ്ച രാത്രി ഓൾഡ് ഈസ്റ്റ് ഡാലസിലെ ഈസ്റ്റ് സൈഡ് അവന്യൂവിലെ 5100 ബ്ലോക്കിലായിരുന്നു മോഷണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കാറുടമയിൽ നിന്ന് വാഹനം തട്ടിയെടുത്തത്.
പ്രതികളെ പിടികൂടിയ പൊലീസ് ഇവർ മോഷ്ടിച്ച് വാഹനവും കണ്ടെടുത്തിട്ടുണ്ട്. ജെസ്സി ഗാർസിയ (43), ജോസ് ഹെർണാണ്ടസ് (38), സ്റ്റാർ വില്യംസ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary:
3 arrested after Dallas carjacking and chase.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.