ADVERTISEMENT

ഫിലഡൽഫിയ ∙ ഗ്രാന്റ് പേരന്റ്സുമായി,  കുഞ്ഞുങ്ങൾക്കുള്ള അടുപ്പമാണ്,  മൂല്യങ്ങൾ, തലമുറകളിലൂടെ കൈമാറുന്നതിനുള്ള മർമ്മമാർഗമെന്ന്, ഓർമാ ഇന്റർ നാഷണലിന്റെ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷ സമ്മേളനത്തിൽ,  ഫാ. എം കെ കുര്യാക്കോസ് (ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ്), ചാൻസിലർ ഡോ. ജോർജ് ദാനവേലിൽ എന്നിവർ പ്രസ്താവിച്ചു.  

orma-international-grand-parents-day-celebration-1

ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷണലിന്റെ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ അധ്യക്ഷയയി. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇൻ്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇന്റർനാഷണലിന്റെ റീജനുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്: ഷൈലാ രാജൻ പറഞ്ഞു. റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയ ഗാനം ആലപിക്കുന്നതിനും, ടീനാ ആൻഡ് ടാനിയാ ടീം ഭാരത ദേശീയ ഗാനാലാപനത്തിനും നേതൃത്വം നൽകി.

orma-international-grand-parents-day-celebration-3

സംസാരിച്ചു തുടങ്ങുവാൻ വൈകുന്ന ശിശുക്കൾക്ക് ഗ്രാന്റ് പേരന്റ്സിന്റെ  പരിപാലനം ലഭിച്ചപ്പോൾ, സംസാരിക്കുവാനും പറയുവാനുമുള്ള ശേഷി, തടസം കൂടാതെ കിട്ടുന്ന അനുഭവങ്ങൾ ഉണ്ടെന്ന്, നേഴ്സ് ലീഡർ സാറാ ഐപ് (പിയാനോ പ്രസിഡന്റ്) പറഞ്ഞു. 

orma-international-grand-parents-day-celebration-4

കഥ പറയുവാനുള്ള ഗ്രാന്റ് പേരന്റ്സിന്റെ വൈഭവം, കുഞ്ഞു മനസ്സുകൾക്ക് അറിവ് പകർന്നു നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നൂ എന്ന് അഭിലാഷ് ജോൺ(ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർ) ചൂണ്ടിക്കാണിച്ചു. 

ഓർമാ ഇന്റർനാഷണൽ കാലത്തിന്റെ ചുമരെഴുത്തു വായിച്ച്, മലയാളികളുടെ രാജ്യാന്തര സംഘടനയായി വളരുന്നൂ എന്ന് ഫീലിപ്പോസ് ചെറിയാൻ (മുൻ കോളജ് അധ്യാപകൻ, പമ്പാ മുൻ പ്രസിഡന്റ്) പറഞ്ഞു. 

സെന്റ് തോമസ് സിറോ മലബാർ ഓഡിറ്റോറിയത്തിൽ  ഗ്രാന്റ് പേരന്റ്സ്  ഡേ സെലിബ്രേഷനും ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ നവ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിച്ച് നിർവഹിക്കുകയായിരുന്നു വിശിഷ്ട വ്യക്തികൾ. 

മനുഷ്യ സ്നേഹ നിർഭരമായ,  കേരളാ കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ  പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇന്റർനാഷനൽ പ്രവർത്തിക്കുന്നത് എന്ന് ഓർമാ ഇന്റർ നാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ചൂണ്ടിക്കാണിച്ചു. 

പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിന്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു  എന്ന് ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയറും, മോട്ടിവേഷണൽ എജ്യുക്കേറ്ററും അധ്യാപകനുമായ ജോസ് തോമസ് പ്രസ്താവിച്ചു. 

ഓർമാ ഇൻ്റർനാഷണൽ  ഫിലിഡൽഫിയ ചാപ്റ്ററിൻ്റെ  നവ ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമാ ഇൻ്റർനാഷണൽ ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, ഫിനാൻഷ്യൽ ഒഫിസർ സജി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡൻ്റ് നൈനാൻ മത്തായി, എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.

ലീതൂ ജിതിൻ (ഫിലഡൽഫിയാ ചാപ്റ്റർ ജനറൽ സെക്രട്ടറി  സ്വാഗതവും, മറിയാമ്മ ജോർജ് (ട്രഷറാർ) നന്ദിയും പറഞ്ഞു. ജിത് ജേ ( ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ വൈസ് പ്രസിഡൻ്റ്), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി)   സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ),   ജെറിൻ ജെയിംസ് കണിയാരകത്ത് (യൂത്ത് കോഡിനേറ്റർ) എന്നിവർ പ്രോഗ്രാം നടപടികൾ ഏകോപിപ്പിച്ചു. 

ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ഓഗസ്റ്റ് 11  ന്  ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗ്രാൻ്റ് പാചക മത്സരത്തിലെയും, കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക്, ട്രോഫികളും, പതക്കങ്ങളും പ്രശംസാ പത്രങ്ങളും ഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷ വേദിയിൽ സമ്മാനിച്ചു. ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റേണി ജോവിൻ ജോസ് , അഷിതാ ശ്രീജിത്,  ജോ തോമസ് , റൂബി തോമസ്,  എന്നീ വിശിഷ്ട ക്ഷണിതാക്കളാണ് സമ്മാനദാനം നിർവഹിച്ചത്. വിവിധ കലാ പരിപാടികളും വറൈറ്റി ഡിന്നറും ആഘോഷങ്ങൾക്ക് ഊർജ്ജം പകർന്നു. 

ഗ്രാൻ്റ് പേരൻ്റ്സ് പ്രതിനിധിയും മുൻ ഓർമാ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റുമായ ഫ്രാൻസീസ് പടയാറ്റി, മുതിർന്ന മാധ്യമ പ്രവർത്തകനും കിടയറ്റ സാമൂഹ്യ പ്രവർത്തകനുമായ വിൻസൻ്റ് ഇമ്മാനുവേൽ എന്നിവർക്ക്, ഫാ. എം കെ. കുര്യാക്കോസും, റവ. ഡോ. ജോർജ് ദാന വേലിയും  പൊന്നാട അണിയിച്ചു.

കലാ പരിപാടികൾക്ക്  സുമോദ് ജേക്കബ് എം സി ആയി.  പ്രശസ്ത ആർടിസ്റ്റ് ബേബി തടവനാലിൻ്റെ "മാതാ നൃത്ത വിദ്യാലയത്തിലെ " വിവിധ കലാകാരികളുടെ തിരുവാതിരയും, വിവിധ അമേച്വർ കലാവേദികളിലെ  നർത്തകരും ഗായകരും കാഴ്ച്ച വച്ച കലായിനങ്ങ ളും, ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെലിബ്രേഷന്  അഴകു പകർന്നു.

English Summary:

ORMA International Grand Parents' Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com