ADVERTISEMENT

ഫിലഡല്‍ഫിയ ∙ ഷിക്കാഗൊ സെന്റ് തോമസ് സിറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സിറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സിറോമലബാര്‍ കുടുംബസംഗമത്തിനു സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രണ്ടുമണിക്കു റജിസ്ട്രേഷനോടെ തുടക്കമാവും.  ത്രിദിന കുടുംബസമ്മേളനത്തിന്റെ ആദ്യദിവസം പ്രശസ്ത സംഗീത ബാന്‍ഡായ മസാലകോഫിയുടെ അത്യുഗ്രപ്രകടനം കാണികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും. 

syro-malabar-national-family-conference-to-kick-off-in-philadelphia-on-friday-2

ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം യൂത്ത്വോളിബോള്‍ ടൂര്‍ണമെന്റ്, വിവിധവിഷയങ്ങളെ അധികരിച്ചുള്ള വിജ്ഞാനപ്രദമായ ചര്‍ച്ചാസമ്മേളനങ്ങള്‍, യംഗ് പ്രൊഫഷണല്‍സ് മീറ്റ്, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, ഘോഷയാത്ര, ലിറ്റര്‍ജിക്കല്‍ ക്വയര്‍ഫെസ്റ്റ്, ഫാഷന്‍ ഷോ, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ നയിക്കുന്ന സായാഹ്ന്ന സംഗീതം ആണു സെപ്റ്റംബര്‍ 28 ശനിയാഴ്ചയിലെ ഹൈലൈറ്റ്. വൈകുന്നേരം ഏഴുമണിമുതല്‍ ആരംഭിക്കുന്ന ഈ സംഗീതനിശയില്‍ പൂവത്തിങ്കലച്ചനൊപ്പം അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവരും അണിചേരും.

സമാപനദിവസമായ ഞായറാഴ്ച്ച ഒമ്പതരക്കു ആഘോഷമായ ദിവ്യബലി. ഷിക്കാഗോ രൂപതാ മെത്രാന്മാരും, വൈദികരും കാര്‍മ്മികരാവുന്ന ദിവ്യബലി മധ്യേ വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ജൂബിലി ദമ്പതിമാരെ ആശീര്‍വദിച്ചനുഗ്രഹിക്കും.

ഫാമിലി കോണ്‍ഫറന്‍സിന്റെ രക്ഷാധികാരികളായ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്. എം. സി. സി. നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍, ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി റവ. ഫാ. റിനേഴ്സ് കോയിക്കലോട്ട് എന്നിവര്‍ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കും. 

കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.smccjubilee.org എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വാക്ക് ഇന്‍ റജിസ്ട്രേഷനും സ്വീകരിക്കും.

വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 മുതല്‍ നടക്കുന്ന മസാല കോഫി സംഗീതപ്രോഗ്രാമിനു പൊതുജനങ്ങള്‍ക്ക് പാസുമൂലം പ്രവേശനം അനുവദിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും, വെള്ളിയാഴ്ച്ച ദിവസം സിറോമലബാര്‍ പള്ളിയുടെ റജിസ്ട്രേഷന്‍ കൗണ്ടറിലും ലഭിക്കും.
റജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
സിബിച്ചന്‍ ചെമ്പ്ളായില്‍ +1 215 869 5604 
എന്നിവരുമായി ബന്ധപ്പെടുക. 

English Summary:

Syro Malabar National Family Conference to Kick Off in Philadelphia on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com