ADVERTISEMENT

മിസിസാഗ ∙ കനേഡിയൻ കേരള കാത്തലിക് കോൺഗ്രസ് (സി.കെ.സി.സി) മിസ്സിസാഗ  ചാപ്റ്ററിന് തുടക്കമായി. സംഘടനയുടെ ആഗോള വൈസ് പ്രസിഡന്റും ദേശീയ പ്രസിഡന്റുമായ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. കത്തോലിക്കാ വിശ്വാസവും മൂല്യങ്ങളും അടിസ്ഥാനമാക്കി സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാപ്റ്റർ ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ സംഘടനയുടെ ലക്ഷ്യങ്ങളും ആശയങ്ങളും പങ്കുവച്ചു. ദേശീയ നിർവാഹകസമിതിയംഗങ്ങളായ ജിജോ ആലപ്പാട്ട്, തോമസ് വർഗീസ്, സിജു മാത്യു എന്നിവർ പ്രസംഗിച്ചു. കനേഡിയൻ രാഷ്ട്രീയരംഗത്ത് സജീവമായ സഭാംഗങ്ങൾ ടോമി കോക്കാട്ടിനെയും പ്രവീൺ വർക്കിയെയും യോഗത്തിൽ ആദരിച്ചു. 

ckcc-mississauga-chapter1

ചാപ്റ്റർ പ്രസിഡന്റായി മാത്യു ജേക്കബ്, സെക്രട്ടറിയായി തെരേസ ജോയ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ത്ര്യേസ്യാമ്മ ജോൺസൺ (വൈസ് പ്രസിഡന്റ്), സെബിൻ സെബാസ്റ്റ്യൻ  (ജോയിന്റ് സെക്രട്ടറി), സിജു മാത്യു (ട്രഷറർ). ബിജു പുന്നോരൻ, ജയ് ജോസഫ്, അമൽ സോമിച്ചാൻ, സന്തോഷ് ജോസഫ്, ജോസഫ് സിബിച്ചൻ, ഡോ. ബോബി ചാണ്ടി, ജിമ്മി വർഗീസ് എന്നിവർ നിർവാഹകസമിതിയംഗങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com