ADVERTISEMENT

ഗ്രേറ്റർ ഹൂസ്റ്റൺ ∙ ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (ജിഎച്ച്എൻഎസ്എസ്) ഓണം ആഘോഷിച്ചു. ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി സെപ്റ്റംബർ 21ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ഓണാഘോഷം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മനോഹരമായ അത്തപ്പൂക്കളം പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമയേകി. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ഭദ്രദീപം തെളിയിച്ച് പ്രസിഡന്റ്  ഇന്ദ്രജിത് നായർ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു.

ghnss-onam-celebrated1

സെക്രട്ടറി നിഷ നായർ, ട്രഷറർ വിനീത സുനിൽ മറ്റു ബോർഡ്‌ മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള,അന്വേഷ്, സുനിത ഹരി, വിനോദ് മേനോൻ, കൃഷ്ണകുമാർ, വേണുഗോപാൽ, രതീഷ് നായർ, രശ്മി നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരിന്നു. തുടർന്ന് കലാശ്രീ ഡോക്ടർ സുനന്ദ നായർ നേതൃത്വം കൊടുത്ത കലാപരിപാടികളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. കഥാപ്രസംഗം മുതൽ കളരിപ്പയറ്റു വരെ അണിനിരന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ജിഎച്ച്എൻഎസ്എസ് പുറത്തിറക്കുന്ന സുവെനീറിന്റെ പ്രകാശനം കെഎച്ച്എസ് പ്രസിഡന്റ്‌ സുനിൽ നായർ നിർവഹിച്ചു. വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മറ്റു കൂട്ടി.

വാർത്ത അയച്ചത് : ശങ്കരൻകുട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com