ADVERTISEMENT

ഡാലസ് ∙ ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ നയിക്കുന്ന ഭക്തിഗാനമേളയായ ആത്മസംഗീതം മ്യൂസിക്കൽ നൈറ്റ് ഡാലസിൽ ഒക്ടോബർ 6 ന്. സിനിമ പിന്നണി ഗായികയും ശ്രോതാക്കൾക്ക് പ്രിയങ്കരിയുമായ ശ്രേയാ ജയദീപും ടീമിലുണ്ട്. കരോൾട്ടൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 2024 ഒക്ടോബർ 6-ന് വൈകുന്നേരം 6:00 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററാണ്  വേദി. ഇടവകയുടെ യുവജനസഖ്യം പരിപാടികൾക്കു നേതൃത്വം നൽകുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ്, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ കരോൾട്ടൺ വികാരി വെരി. റവ. ജോൺ കുന്നത്തുശ്ശേരിൽ  കോർ-എപ്പിസ്കോപ്പാ എന്നിവർ  മുഖ്യാതിഥികളായി പങ്കെടുക്കും.

ടിക്കറ്റ് ബുക്ക് ചെയ്യാൻ: https://www.eventcreate.com/e/aathmasangeetham
പരിപാടിയുടെ സ്ഥലവും തീയതിയും: Mar. Thoma Event Center, 11550 Luna Rd, Farmers Branch, TX 75234
Date & Time: October 6, 2024, 6:00 PM - 9:00 PM

കൂടുതൽ വിവരങ്ങൾക്ക്: ജിജി പി സ്കറിയ: 469 494 1035, സനൂപ് എബ്രഹാം: 214 853 2912, പ്രിൻസ് ജോസഫ്: 915 282 1731, ടിജോ വർഗീസ്: 469 901 1182

English Summary:

Sreya Jayadeep's Music Feast in Dallas on October 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com