ADVERTISEMENT

ന്യൂയോർക്ക് ∙ കൈരളി ടിവി യുഎസ്എ ഷോർട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു.  മികച്ച ഹൃസ്വ ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ലേഖ ഹരിദാസ്   സംവിധാനം നിർവഹിച്ച "ഒയാസിസാണ്.  മികച്ച നടനായി മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി  ഹൃസ്വ ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കലും മികച്ച നടിയായി  ദീപ മേനോനും (ചിത്രം ഒയാസിസ്‌ ) തിരഞ്ഞെക്കടുപ്പെട്ടു.

ഒക്ടോബർ 19 ന് വൈകിട്ട് കേരള സെന്‍റർ പ്രതിഭകളായ യുഎസ് മലയാളികൾക്ക്  നൽകുന്ന  നാഷനൽ  അവാർഡ് വേദിയിൽ കൈരളി യുഎസ്എ യുടെ ഷോർട്ഫിലിം മത്സരത്തിൽ വിജയികളായവർക്കും പുരസ്കാരം നൽകും. ഷോർട് ഫിലിം മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 40 എൻട്രികൾ ലഭിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ  ദീപ നിശാന്ത് കവിയും  ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി  ഫൈനൽ റൗണ്ടിലേക്ക് 11 എൻട്രികൾ തിരഞ്ഞെടുത്തു. 

ഡോ .ജോൺ ബ്രിട്ടാസിന്‍റെ  നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട്  പുറമെ ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ  അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ് , തുഷാര ഉറുമ്പിൽ, പ്രവിധ  എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത് .

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 9149549586

English Summary:

Kairali TV USA Short Film Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com