കോടതിയിൽ വൈകാരിക രംഗങ്ങൾ: 24 വർഷം നീണ്ട ജയിൽവാസത്തിന് ശേഷം പ്രതി നിരപരാധിയാണെന്ന് കണ്ടെത്തി
Mail This Article
മാൻഹട്ടൻ ,ന്യൂയോർക്ക്∙ 24 വർഷം നീണ്ട ജയിൽവാസത്തിന് ശേഷം, നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടൻ ജോൺ-അഡ്രിയൻ "ജെജെ" വെലാസ്‌ക്വസിനെ (48) കുറ്റവിമുക്തനാക്കി. 1998-ൽ ഒരു കവർച്ചയ്ക്കിടെ ന്യൂയോർക്ക് സിറ്റിയിലെ വിരമിച്ച പൊലീസ് ഓഫിസർ ആൽബർട്ട് വാർഡിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു വെലാസ്‌ക്വസിന് തെറ്റായ ശിക്ഷ വിധിച്ചത്.
മാൻഹട്ടൻ കോടതി ജഡ്ജി തിങ്കളാഴ്ചയാണ് വെലാസ്‌ക്വസിനെ കുറ്റവിമുക്തനാക്കിയ തീരുമാനം പ്രഖ്യാപിച്ചത്. കോടതി മുറിയിൽ വച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആലിംഗനം ചെയ്തുകൊണ്ട് വെലാസ്‌ക്വസ് കണ്ണീരോടെ പ്രതികരിച്ചു. "27 വയസ്സ്!" എന്ന് നിലവിളിച്ചുകൊണ്ടാണ് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചത്.
ജയിലിൽ കഴിയുന്ന കാലയളവിൽ വെലാസ്‌ക്വസ് ബിരുദം നേടി. തോക്ക് ഉപയോഗിച്ചുള്ള അക്രമം തടയുന്നതിനും യുവാക്കളെ ഉപദേശിക്കുന്നതിനും മറ്റ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും സഹ തടവുകാരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നതിനും വെലാസ്‌ക്വസ് നേതൃത്വം നൽകിയിരുന്നു .