ആത്മസംഗീതം; കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12ന്
Mail This Article
ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH) സംഘടിപ്പിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ 'ആത്മസംഗീതം' ലൈവ് മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 12ന് സംഘടിപ്പിക്കും. ക്രൈസ്തവ സംഗീത മേഖലയിലെ ഗായകൻ കെസ്റ്ററും ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ഗാനസന്ധ്യ വൈകുന്നേരം 6 മുതൽ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. രാജേഷ് ജോൺ, റവ.ഫാ. ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോ–ഓർഡിനേറ്റർ സിമി എബ്രഹാം, പിആർഓ. ജോൺസൻ ഉമ്മൻ, ജോൺസൻ വറുഗീസ്, ഷീജ വറുഗീസ്, എബ്രഹാം തോമസ് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. പാസുകൾ ഐസിഇസിഎച്ച് ഭാരവാഹികളിൽ നിന്നും ലഭ്യം. പരിപാടിയിൽ നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.ഐസക് ബി പ്രകാശ് - 832 997 9788
റജി ജോർജ് - 713 806 6751
രാജൻ അങ്ങാടിയിൽ - 713 459 4704
സിമ്മി തോമസ് - 713 377 3233