കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്നിക് ഒക്ടോബർ 12ന്
Mail This Article
ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്നിക് ഒക്ടോബർ 12ന് രാവിലെ 10 മുതൽ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പരമ്പരാഗത ഗെയിമുകൾ, സംഗീതം, വൈവിധ്യമാർന്ന ഭക്ഷണം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ക്രമികരിച്ചിട്ടുണ്ട്. ആഘോഷങ്ങളിൽ കുടുംബമായി പങ്കുചേരാൻ കേരള അസോസിയേഷൻ ഓഫ് ഡാലസ് എല്ലാവരെയും സ്വാഗതം ചെയ്തു.
അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമുള്ള പരിപാടിയാണിത്. https://keralaassociation.org/membership/ എന്ന ലിങ്ക് വഴി 2024-ലേക്കുള്ള അംഗത്വം പുതുക്കാമെന്നും അസോസിയേഷൻ അറിയിച്ചു. ഈ വർഷത്തെ പിക്നിക്കിൽ പങ്കെടുക്കും എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മൻജിത് കൈനിക്കര പിക്നിക് ഡയറക്ടർ സാബു മാത്യു ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു ഏബ്രഹാം എന്നിവർ അഭ്യർഥിച്ചു.