ADVERTISEMENT

ഷിക്കാഗോ ∙ ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) സെക്രട്ടറി കറ്റാനം ഷാജിക്കും കേരള മുൻ ഡിജിപിയും കലാകാരനുമായ ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ വിപുലമായ സ്വീകരണത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. ത്രിലോക് റസ്റ്ററന്റിൽ (1746 W Golf Rd, Mt Prospect 60056) ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മീറ്റ് ആൻഡ് ഗ്രീറ്റ്. 

കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി യൂഎസ്‍എ ഷിക്കാഗോ ചാപ്റ്ററിന്റെയും കോൺഗ്രസ് അനുഭാവികളുടെയും നേതൃത്വത്തിൽ നടത്തുന്ന " മീറ്റ് ആൻഡ് ഗ്രീറ്റ്"  സ്വീകരണ സമ്മേളനത്തിലേക്ക്‌ ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

ഒഐസിസി നാഷനൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ഷിക്കാഗോ, നോർത്തേൺ റീജിയനൽ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്‌, റീജിയനൽ ജനറൽ സെക്രട്ടറി സജി കുര്യൻ, ഷിക്കാഗോ ചാപ്റ്റർ ട്രഷറർ രാജൻ തോമസ്, സെക്രട്ടറി സിനു പാലയ്ക്കാത്തടം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഥമ അമേരിക്കൻ സന്ദർശന വേളയിൽ 2024 ജനുവരിയിൽ ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഷിക്കാഗോയിൽ വമ്പിച്ച സ്വീകരണമാണ് നൽകിയത്. 
കൂടുതൽ വിവരങ്ങൾക്ക്:
ഗ്ലാഡ്‌സൺ വർഗീസ് -  847 648 3300
ഡോ. സാൽബി ചേന്നോത്ത്‌ - 224 200 2790 
ഏബ്രഹാം ജോർജ്‌ - 847 529 4253
സജി കുര്യൻ - 224 392 8930
റിൻസി കുര്യൻ - 773 510 2661 
സജി ഫിലിപ്പ് - 312 965 0858 

English Summary:

OICC Chicago Conducting Meet and Greet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com