ADVERTISEMENT

അറ്റ്ലാന്‍റാ ∙ ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ്മാ സെന്‍ററിൽ വച്ച് നടന്ന നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന വൈദീകരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു.

ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് റജിസ്ട്രേഷനോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത് പ്രാരംഭ ആരാധനയ്ക്ക് നോർത്ത് ഈസ്റ്റ് റീജൻ റവ. ഡോ. പ്രമോദ് സക്കറിയ ഡോ. തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി. റവ. ക്രിസ്റ്റഫർ ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. 'പാസ്റ്ററൽ മിനിസ്ട്രിയിലെ ദുർബലതയും വിശ്വസ്തതയും' എന്ന വിഷയത്തെ കുറിച്ച് റവ. ഡോ. ഷാം പി. തോമസ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് മുഖ്യപ്രഭാഷണണത്തെ കുറിച്ചുള്ള ചർച്ചകളും നടന്നു. 

മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം.
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം.

ഒക്ടോബർ മൂന്നാം തീയതി പ്രഭാത ഭക്ഷണത്തോടെ പരിപാടികൾ ആരംഭിച്ചു രാവിലെ നടന്ന ആരാധനയ്ക്ക് കന്നഡ റീജനെ പ്രതിനിധീകരിച്ചു റവ. റോജി മാത്യു ഏബ്രഹാം റവ. നവീൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി. ഷെറിൻ ടോം മാത്യൂസ് നേതൃത്വം നൽകി. രണ്ടാംദിവസവും റവ. ഡോ. ഷാം പി തോമസ് മുഖ്യ വിഷയത്തെ ആധാരമാക്കി പ്രഭാഷണം നിർവഹിച്ചു. 

ഗാനശുശ്രൂഷയ്ക്കു ശേഷം ഭക്തി എന്ന വിഷയത്തെ ആധാരമാക്കി ഷെറിൻ ടോം തോമസ് പ്രഭാഷണം നടത്തി. അനിത നൈനാൻ പൊതുവായ വിഷയങ്ങളെ കുറിച്ച് പ്രസംഗിച്ചു ഭദ്രാസന മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ക്രിസ്റ്റഫർ ഡാനിയേൽ വിശദീകരിച്ചു. വിവിധ ഇടവകകളിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകളും സംശയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. തുടർന്ന് സമാപന സമ്മേളനത്തിൽ റവ. ഡോ. പ്രമോദ് സക്കറിയ നന്ദി രേഖപ്പെടുത്തി. 

English Summary:

Marthomma Sabha North America Family Conference concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com