ദുരന്തമേഖല സന്ദർശിച്ച് ഹാരിസും ട്രംപും
Mail This Article
നോർത്ത് കാരോലൈന ∙ ഹെലൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ നോർത്ത് കാരോലൈനിൽ സന്ദർശനം നടത്തി വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ്. നാല് ദിവസത്തിനുള്ളിൽ ദുരന്തമേഖലയിലേക്കുള്ള ഹാരിസിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഹാരിസിന്റെ സന്ദർശനമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
സംസ്ഥാന, തദ്ദേശ ഭരണകർത്താക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹാരിസ് സന്ദർശനം ആരംഭിച്ചത്. ഫെഡറൽ സഹായം തുടർന്നും സംസ്ഥാനത്തിന് നൽകുമെന്നും ഹാരിസ് ഉറപ്പു നൽകി. ഡെമോക്രറ്റിക് ഗവർണർ റോയ് കൂപ്പർ ഫെഡറൽ സഹായത്തിനു, പ്രത്യകിച്ചു ഫെഡറൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി (ഫേമ) നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞു ജോർജിയിലാണ് ഹാരിസ് ആദ്യ സന്ദർശനം നടത്തിയത്.
സൗത്ത്, നോർത്ത് കാരോലൈനകളിലും, ഫ്ലോറിഡയിലും, ജോർജിയിലും ബൈഡൻ സർവേ നടത്തുകയും കർഷകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ധാരാളം കർഷകരുടെ വിളകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.
ഫേമയുടെ ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ ഇപ്പോൾ ആവശ്യമായ ധനം ഉണ്ടെങ്കിലും ഈ വർഷാവസാനത്തോടെ കൂടുതൽ ഫണ്ടിങ് ആവശ്യമായി വരുമെന്ന് ബൈഡൻ കോൺഗ്രസ് നേതാക്കളെ കത്തിലൂടെ അറിയിച്ചു. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിസാസ്റ്റർ ലോൺ പ്രോഗ്രാമിന്റെ ഫണ്ടുകളും ഉടൻ പൂർവസ്ഥിതിയിൽ എത്തിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിൽ പെൻസിൽവേനിയയിൽ വധശ്രമമുണ്ടായ അതേ സ്ഥലത്തു ട്രംപ് വീണ്ടും റാലി നടത്തി. ടെസ്‌ല സിഇഒയും സമൂഹമാധ്യമമായ എക്സിന്റെ ഉടമയുമായ ഇലോൺ മസ്ക് ട്രംപിന് വോട്ട് അഭ്യർഥിച്ച് റാലിക്കെത്തി. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസും റാലിയിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു.