ADVERTISEMENT

ഷിക്കാഗോ ∙ മുൻ പ്രസിഡന്റ് ജയ്ചന്ദ്രന്റെ ആകസ്മിക വിടവാങ്ങലിനെ തുടർന്ന്, പുതിയ പ്രസിഡന്റായി ഗീതാമണ്ഡലത്തിന്റെ ആത്മീയ സമിതി ചെയർമാനും ഇപ്പോഴത്തെ ട്രഷററുമായ ആനന്ദ്‌ പ്രഭാകറിനെ ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗീതാമണ്ഡലത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച വ്യക്തികൂടിയാണ്  ആനന്ദ്‌ പ്രഭാകർ. ജയ് ചന്ദ്രന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് ആയി ആനന്ദ്‌ പ്രഭാകർ ചുമതല ഏറ്റെടുത്തത്.

ആചാര അനുഷ്ഠാനങ്ങളില്‍ നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ  ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവജനതയെ സജ്ജമാക്കുക എന്നതുമാണ് തന്റെ പ്രഥമ ദൗത്യം എന്ന് ആനന്ദ്‌ പ്രഭാകർ പറഞ്ഞു. ബൈജു മേനോനാണ് ജനറൽ സെക്രട്ടറി.

(വാർത്ത ∙ രഞ്ജിത് ചന്ദ്രശേഖർ)

English Summary:

Anand Prabhakar will lead the Chicago Geetha Mandalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com