ADVERTISEMENT

ഹൂസ്റ്റൻ ∙ അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ചർച്ചായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 11, 12 തീയതികളിൽ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ജോനാഥൻ പൊക്ലൂഡ മുഖ്യപ്രഭാഷണം നടത്തും. ഒരു വർഷമായി നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപ്തിയാണ് ഈ സമ്മേളനം.

ഡോ. വിൽസൻ വർക്കി, കെ. എ തോമസ്, റ്റിജു തോമസ് എന്നിവർ ഗോൾഡൻ ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ സമ്മേളനം ഒക്ടോബർ 11ന് വൈകിട്ട് 6.30ന് പൊതു സമ്മേളനത്തോടെ ആരംഭിക്കും. ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ 9.30 ന് സമാപന സമ്മേളനവും നടക്കും. സാമൂഹിക രാഷ്ട്രീയ സഭ മേലധ്യക്ഷന്മാർ ഈ സമ്മേളനത്തിൽ സംബന്ധിക്കും. ലോക പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നിറഞ്ഞുനിൽക്കുന്ന ഐ.പി.സി ഹെബ്രോൺ സഭയുടെ സുവർണ്ണ ജൂബിലി ക്രിസ്തീയ സമൂഹത്തിന് പുത്തൻ ഉണർവും ദിശാബോധവും നൽകുന്നതാണ്.

English Summary:

IPC Hebron Houston Golden Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com