ADVERTISEMENT

മിസ്സോറി സിറ്റി, ടെക്‌സസ് ∙ ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ-കളക്ടർ സ്ഥാനത്തിനായി 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്നതിന് ജെയ്സൺ ജോസഫ് പ്രചരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന ജോസഫ്, ടാക്സ് ഓഫീസ് കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടും നടത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ശക്തമായ വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. 

ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ടാക്സ് ഓഫീസ് നേരിടുന്ന നിരവധി പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജോസഫ് തന്റെ പ്രചാരണ പരിപാടി ആരംഭിച്ചത്. തെറ്റായ നികുതി ബില്ലുകൾ, ഫണ്ട് നഷ്ടപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ, ഓഫീസിനുള്ളിലെ ഫെയ്ക്ക് കറൻസി നോട്ടുകളെ പറ്റിയുള്ള ആശങ്കകൾ, എന്നിവയെ തുടർന്നുള്ള പ്രശ്നങ്ങൾ കൗണ്ടിയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഒരു പുതിയ മാറ്റം ആവശ്യമാണ് എന്ന് ജോസഫ് പറഞ്ഞു.

പ്രചാരണ പരിപാടി:
തീയതി: വ്യാഴാഴ്ച, ഒക്ടോബർ 10, 2024
സമയം: വൈകുന്നേരം 6:00 PM
സ്ഥലം: ടെക്സാസ് ബിയർഗാർഡൻ, 6302 Hwy 6 Ste. Q, മിസ്സോറി സിറ്റി, TX 77459

English Summary:

Jaison Joseph is running for Fort Bend County Tax Assessor-Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com