ADVERTISEMENT

ഡാലസ് ∙ ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അഭ്യുദയകാംക്ഷിയും അധ്യാപകനുമായിരുന്ന  എം എസ് ടി നമ്പൂതിരിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രണാമം. 1932 കോട്ടയം മൂത്തേടത്ത് ഇല്ലത്താണ് ജനിച്ചത്. 1963ൽ കപ്പൽ മാർഗമാണ് ന്യൂയോർക്കിൽ എത്തിയത്. കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡിയും കരസ്ഥമാക്കിയ എംഎസ്‍ടി, അമേരിക്കയിൽ അറിയപ്പെടുന്ന അധ്യാപകനായിരുന്നു.

tribute-to-mst-namboothiri-by-india-press-club-of-north-texas2

യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ റിട്ടയർഡ് ചെയ്തു. നാഷനൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ തേങ്ങൽ' എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

ഭാര്യ സരസ്വതി നമ്പൂതിരി, ഡോ. മായ, ഇന്ദു എന്നിവരാണ് മക്കൾ. തങ്ങളെ ധാരാളം സ്നേഹിച്ച വന്ദ്യ ഗുരുവിന് പ്രണാമം അർപ്പികുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പ്രസ്താവനയിൽ അറിയിച്ചു.

English Summary:

Tribute to MST Namboothiri by India Press Club of North Texas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com