ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ഇടവക തിരുനാളിന് ഇന്നലെ കൊടിയേറ്റോടെ തുടക്കമായി.   ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാനക്ക്  മുഖ്യ കാർമികത്വം വഹിച്ചു.വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത്, അസി.വികാരി.ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ സഹ കാർമികരായിരുന്നു. ഈ മാസം 20 വരെയാണ് തിരുനാൾ.  വുമൺസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായിട്ടാണ് ഈ വർഷത്തെ തിരുനാൾ  നടത്തപ്പെടുന്നത്.

11 ന് വൈകിട്ട്  ആറിന് ആരാധനയും ജപമാലയും. ഏഴ് മണിക്ക് ഫാ.തോമസ് ആനിമൂട്ടിലിന്‍റെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.ഫാ.തോമസ് മേത്താനത്ത് സന്ദേശവും നൽകുന്നു. 12 ന് രാവിലെ ഒൻപതിന് ആരാധനയും ജപമാലയും 9 .30ന് കുർബാനയും നൊവേനയും. 13 ന്  രാവിലെ 7.30 ന് വിശുദ്ധ കുർബാനയും നൊവേനയും. 9 .30 ന് ഇംഗ്ലിഷ് കുർബാനയും, 11.30 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

 14ന് വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ.ഡായി കുന്നത്തിന്‍റെ കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.15  ന് വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.16ന്  വൈകിട്ട്  ആറിന് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോയി കോച്ചപ്പള്ളിയുടെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.

17ന്  വൈകിട്ട്  ആറിന് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. സണ്ണി പ്ലാമ്മൂട്ടിലിന്‍റെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.18ന്  വൈകിട്ട്  ആറിന് ആരാധനയും ജപമാലയും.ഏഴ് മണിക്ക്  മലങ്കര റീത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് മാത്യൂസ് മാർ പക്കെമിയൂസ്  മുഖ്യ കാർമികത്വം വഹിക്കും.

 19ന്    വൈകിട്ട്  ആറിന് ആരാധനയും ലദീഞ്ഞും. ഏഴ് മണിക്ക്  വിശുദ്ധ കുർബാനയും , തുടർന്ന് ജപമാല പ്രദിക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും. പ്രധാന തിരുനാൾ ദിവസമായ 20ന്  രാവിലെ 9.30 ന് ഫാ.ബോബൻ വട്ടംപുറത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയും, ഫാ.ജോൺസൻ നീലനിരപ്പേൽ തിരുനാൾ സന്ദേശവും നൽകുന്നതാണ്. വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ വെച്ചു നടത്തപ്പെടുന്ന കലാ സന്ധ്യയോടു കൂടി തിരുനാളിനു സമാപനം കുറിക്കും. കലാ സന്ധ്യ  ബിഷപ് മാത്യൂസ് മാർ പക്കെമിയൂസ്  ഉദ്ഘാടനം ചെയ്യും.

തിരുനാളിന്‍റെ ഭാഗമായി ഒക്ടോബർ 11 വെള്ളിയാഴ്ച മുതൽ ക്വീൻ മേരി മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെടുന്നതാണ്.വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ ജായിച്ചൻ തയിൽപുത്തൻപുരയിൽ,ഷാജു മുകളേൽ, ബാബു പറയംകലയിൽ,ജോപ്പൻ പൂവപ്പടത്ത്,ജെയിംസ് ഇടുക്കുതറ,ജോസ് പുളിക്കത്തൊട്ടിയിൽ,പാരിഷ് എസ്‌സിക്യൂട്ടീവ്, വുമൺസ് മിനിസ്ട്രി,മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary:

Feast at St. Mary's knanaya Catholic Forane Church Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com