ADVERTISEMENT

ഫോട്ട്​വർത്ത് (ടെക്സസ്) ∙ ഫെബ്രുവരിയിൽ ഫോർട്ട് വർത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി.  ഒക്ടോബർ 7 ന് ഇയാളുടെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. 

ജാമ്യവ്യവസ്ഥകൾ പാലിച്ചതിനാൽ ജയിലിൽ നിന്ന് മോചിതനായ നഥാനിയൽ റോളണ്ടിനെ ഭാര്യയുടെ കൊലപാതകം നടന്നതായി കണ്ടെത്തിയ കാംഡൻ യാർഡ് ഡ്രൈവിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി മെഡിക്കൽ എക്സാമിനർ ഓഫിസ് പോസ്റ്റ്‌മോർട്ടം നടത്തും. 

ഫെബ്രുവരി 23ന് റോളണ്ട് പൊലീസിനെ വിളിച്ച് ഭാര്യ ആത്മഹത്യ ചെയ്തതായി അറിയിച്ചിരുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. റോളണ്ടിന്റെ ഭാര്യയുടെ കയ്യിലുള്ള മുറിവ് നിർണായക തെളിവായി മാറി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോളണ്ട് അറസ്റ്റിലായത്.

English Summary:

Suspect who killed wife found dead in Fort Worth home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com