ADVERTISEMENT

ഡാലസ് ∙ ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂതിരിയുടെ പൊതുദർശനവും സംസ്കാരവും നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ നാലു മണി വരെ 9073 ബെർക്ക്ഷയർ ഡോ ഫ്രിസ്കോയിലെ ടന്‍ററൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോം വച്ച് നടക്കും.

1932-ൽ കോട്ടയം മൂത്തേടത്ത് ജനിച്ച എം.എസ്.ടി നമ്പൂതിരി, 1963-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ബിരുദവും പിഎച്ച്ഡിയും നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രഫസറായിരുന്നു. നാഷനൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ തേങ്ങൽ' എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍റെ സാഹിത്യ സംഭാവനകളിൽ ഒന്നാണ്. ലാന, കെഎൽഎസ് തുടങ്ങിയ സാഹിത്യ സംഘടനകളുടെയും . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു.

ഡാലസിലെ കേരള അസോസിയേഷൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സരസ്വതി നമ്പൂതിരിയാണ് ഭാര്യ. ഡോ. മായ, ഇന്ദു എന്നിവർ മക്കളാണ്

English Summary:

Funeral of MST Namburi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com