സൗത്ത് ഫ്ലോറിഡ പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഈ മാസം 25,26 തീയതികളിൽ
Mail This Article
ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഈ മാസം 25,26 തീയതികളിൽ നടക്കും. 20 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊടിയേറുന്നതോടെ പെരുന്നാളിന് തുടക്കമാകും. 25 ന് വൈകുന്നേരം 6.30 ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസിന്‍റെ കാർമികത്തിൽ സന്ധ്യാ പ്രാത്ഥനയും റാസയും നടത്തപ്പെടും.
26ന് രാവിലെ 8.30 ന് ഡോ. തോമസ് മാർ ഇവാനിയോസിന്‍റെ കാർമ്മികത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാനയും തുടർന്നു ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കൂടി ഭക്തി നിർഭരമായ റാസയും ആശീർവാദവും ഇടവകയിലെ എല്ലാ മെമ്പർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറി പ്രകാശനവും നടത്തക്കും.
പെരുന്നാളിന്റെ സ്പോൺസേഴ്സായ 11 കുടുംബങ്ങളും പള്ളിക്കമ്മറ്റിയുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.പെരുന്നാളിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാദർ .എബി ഏബ്രഹാം അറിയിച്ചു, ഡയറക്ടറി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വികാരി ഫാ. എബി ഏബ്രഹാം, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി മോൻസി ജോർജ്, ജിനു ഗീവർഗീസ്, കോര വർഗീസ്, അജി പി തോമസ്, ജോസ് മാത്യു, ഷിബി പോൾ, സാലി ചെറിയാൻ എന്നിവർ ഡയറക്ടറിയുടെ പ്രകാശനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
(വാർത്ത : മോൻസി ജോർജ്)