ADVERTISEMENT

കൊളറാഡോ ∙ താൻ അധികാരം നേടിയാൽ അമേരിക്കൻ പൗരന്മാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ പട്ടണങ്ങളും നഗരങ്ങളും അനധികൃത കുടിയേറ്റക്കാർ കീഴടക്കിയെന്നും അദ്ദേഹം ആരോപിച്ചു. കൊളറാഡോയിലെ അറോറയിൽ നടന്ന റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

പൗരന്മാരല്ലാത്തവരെ നാടുകടത്താനുള്ള പ്രസിഡന്‍റിനെ അനുവദിക്കുന്ന 1798-ലെ നിയമം നടപ്പിലാക്കിക്കൊണ്ട് കുടിയേറ്റക്കാരെ പുറത്താക്കും. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ്, ബോർഡർ പട്രോളിങ് ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർമാരുടെ സ്‌ക്വാഡുകളെ നിയോഗിച്ചായിരിക്കും നടപടികൾ പൂർത്തിയാക്കുക.  എല്ലാ  അനധികൃത കുടിയേറ്റ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2004-ൽ ജോർജ് ഡബ്ല്യു. ബുഷിന് ശേഷം  റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനമാണ് കൊളറാഡോ. 

English Summary:

Trump calls for death penalty for migrants who kill Americans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com