കമല ഹാരിസുമായി നടത്തിയ അഭിമുഖം വിവാദമായി; അന്വേഷിക്കാൻ ചാനൽ, ടേപ്പ് പുറത്ത് വിടില്ല
Mail This Article
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് സിബിഎസിന് നൽകിയ അഭിമുഖം വലിയ വിവാദമായിരിക്കുകയാണ്. മദ്ധ്യ പൂർവ്വ ഏഷ്യയിലെ യുദ്ധത്തെക്കുറിച്ചുള്ള തന്‍റെ വാക്കുകൾ സിബിഎസ് വളച്ചൊടിച്ചതായി ആരോപിച്ച് കമല ഹാരിസ് രംഗത്തുവന്നു. സിബിഎസ് തന്‍റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ഹാരിസിന്‍റെ ആരോപണം.
ഈ വിവാദം മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഒരു അവസരമായി. കമല ഹാരിസിന്‍റെ ആരോപണം ഏറ്റെടുത്ത് ട്രംപ് ഇത് വലിയ പ്രശ്നമാണ്. സിബിഎസ് ഇന്‍റർവ്യൂ ടേപ്പുകൾ പുറത്തുവിടണമെന്നും അന്വേഷണം നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.അന്വേഷണം ചാനലും പ്രഖ്യാപിച്ചു. ചാനലിൽ നിന്നു അടുത്ത കാലത്തു വിരമിച്ച ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്ന ആവശ്യത്തോട് ചാനൽ പ്രതികരിച്ചിട്ടില്ല. ഇന്‍റർവ്യൂ ടേപ്പുകൾ പുറത്തു ആർക്കെങ്കിലും നൽകാനും ചാനൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.
സിബിഎസ് ഇപ്പോൾ മറ്റൊരു വലിയ വിവാദത്തിന്‍റെ നടുക്കാണ്. ജൂത വംശജനായ ആങ്കർ, ടോണി ഡോകോപ്പിൽ, എഴുത്തുകാരൻ ടാ-നേഹിസി കോസ്റ്റസുമായി നടത്തിയ അഭിമുഖത്തിൽ പലസ്തീനികളുടെ വികാരം വൃണപ്പെടുത്തി എന്ന ആരോപണം ശക്തമാണ്.
അടുത്തയാഴ്ച നടക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റിന് മുന്നേ സിബിഎസ് വലിയ സമ്മർദ്ദത്തിലാണ്. ചാനൽ നിഷ്പക്ഷമായിരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നു. പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഡിബേറ്റിൽ ചാനൽ നിഷ്പക്ഷത പാലിച്ചില്ല എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ തവണ അത് ആവർത്തിക്കരുതെന്നാണ് ചാനൽ അധികാരികളുടെ ആഗ്രഹം. ചാനലിന്‍റെ ഉയർന്ന നിലപാടുകൾക്ക് യോജിച്ചതായിരിക്കണം ഡിബേറ്റ് എന്ന് ഇപ്പോൾ ചാനൽ അധികാരികൾ മോഡറേറ്റർമാർ നോറ ഓ ഡൊണേലിനോടും മാർഗരറ്റ് ബ്രെണ്ണനോടും ആവശ്യപ്പെട്ടിട്ടുണ്ട്.