ADVERTISEMENT

ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിൽ മരിയൻ എക്സിബിഷൻ. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച്  ഒക്ടോബർ 10 മുതൽ പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

marian-exhibition-is-held-at-houston-st-marys-knanaya-church8
ഹ്യൂസ്റ്റൺ സെയിന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ നടന്ന മരിയൻ എക്സിബിഷൻ

ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ സന്നിഹിതരായിരുന്നു.ബ്രദർ. ഡൊമിനിക് പി.ഡിയുടെ നേതൃത്വത്തിലുള്ള ക്വീൻ മേരി മിനിസ്ട്രി  ഫിലഡൽഫിയ ആണ് എക്സിബിഷൻ ക്രമീകരിച്ചത്. 

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വർഷങ്ങൾ, സ്ഥലങ്ങൾ, അമ്മയോടുള്ള പ്രാർഥനയിൽ നടന്ന അത്ഭുതങ്ങൾ എന്നിവ എല്ലാം ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചു. ഇംഗ്ലിഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചു.
(വാർത്ത ∙  ബിബി തെക്കനാട്ട്)

English Summary:

Marian Exhibition is Held at Houston St. Mary's Knanaya Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com