സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി
Mail This Article
ഡാലസ്∙ ഡാലസ് സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ കത്തീഡ്രലിലെ മാർ ഇഗ്നാത്തിയോസിന്‍റെ ഓർമ പെരുന്നാളിന് തുടക്കമായി. 13 ന് വി. കുർബ്ബാനാനന്തരം റവ. ഫാ. വർഗീസ് മാലിയിൽ, റവ. ഫാ. ജോസഫ് കുരിയൻ എന്നീ വൈദീകരുടേയും, ഒട്ടനവധി വിശ്വാസികളുടേയും സാന്നിധ്യത്തിൽ,വികാരി റവ. ഫാ. ബേസിൽ അബ്രാഹാം കൊടി ഉയർത്തിയതോടെയാണ് ഈ വർഷത്തെ പെരുന്നാൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്.
18, 19, 20 തീയതികളിൽ നടത്തപ്പെടുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പൊലീത്ത യെൽദോ മോർ തീത്തോസ് പെരുന്നാളിൽ പങ്കെടുക്കും. 18ന് വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഭക്തിസംഘടനകളുടെ വാർഷികാഘോഷം നടക്കും.
19ന് 6.30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് റവ. ഫാ. ഗീവോന്‍റ് അജ്മൈന്റെ നേതൃത്വത്തിൽ വചന പ്രഘോഷണവും നടക്കും. 8 മണിയോടെ റാസയും തുടർന്ന് റവ. ഫാ. വർഗീസ് പാലത്തിങ്കൽ (ന്യൂജഴ്സി) വചന സന്ദേശവും നൽകും. 20 ന് രാവിലെ 8.15ന് പ്രഭാത പ്രാർത്ഥനയും 9 മണിക്ക് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും അർപ്പിക്കും.
ഈ വർഷത്തെ പെരുന്നാൾ ഏറ്റുനടത്തുന്നത് യൽദൊ തമ്പി, റെജി സെഖറിയ, റോബിൻ സെഖറിയ, റോയി സെഖറിയ, റോയ്മോൻ തോമസ് എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ്. പെരുന്നാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. ബേസിൽ അബ്രാഹാം (വികാരി), റവ. ഫാ. രൻജൻ മാത്യു(അസിസ്റ്റന്‍റ് വികാരി), ജോർജ് കറുത്തേടത്ത് (വൈസ് പ്രസിഡന്‍റ്), ജോർജ് ജേക്കബ് (സെക്രട്ടറി), യൽദൊ മാത്യു(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതിയാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.
വാർത്ത: കറുത്തേടത്ത് ജോർജ്