ADVERTISEMENT

റോക്ക്‌വാൾ (ഡാലസ്) ∙ 34 കാരനായ ജീൻ കാർലോസ് ഇറാഹെറ്റയെ വ്യാഴാഴ്ച രാവിലെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

പുലർച്ചെ 1 മണിക്ക് ശേഷം സമ്മർ ലീ ഡ്രൈവിലെ ഒരു ഷോപ്പിങ് മാളിന്റെ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. ഇറാഹെറ്റ വെടിയേറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ ട്രക്ക് മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അടുത്തുള്ള ഒരു കൗണ്ടിയിൽ നിന്ന് മോഷ്ടിച്ച  ട്രക്ക് കണ്ടെത്തി, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. റോക്ക്‌വാൾ കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് അറസ്റ്റിലായ 32 കാരനായ അബിഗെയ്ൽ ചാപ്പാറോയും 29 കാരിയായ ടെറി ലാസിയും കഴിയുന്നത്.

English Summary:

2 Arrested in Rockwall Murder After Man Shot, Truck Stolen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com