ADVERTISEMENT

ന്യൂയോർക്ക് ∙ തിരഞ്ഞെടുപ്പിലെ പ്രധാന സംസ്ഥാനങ്ങളിൽ ഏർലി വോട്ടിങ്  പോളിങ് റെക്കോർഡുകൾ തകർക്കുകയും റിപ്പബ്ലിക്കൻ വോട്ടർമാർ വലിയൊരു വിഭാഗം വോട്ടുചെയ്യാൻ കൂട്ടമായി എത്തുകയും ചെയുന്നത്, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് വഴിയൊരുക്കുമെന്ന് മുതിർന്ന രാഷ്ട്രീയ പത്രപ്രവർത്തകൻ മാർക്ക് ഹാൽപെറിൻ അഭിപ്രായപ്പെടുന്നു.

ഏർലി വോട്ടിങ്ങിൽ, പ്രത്യേകിച്ച് നെവാഡ, നോർത്ത് കാരോലൈന തുടങ്ങിയ സംസ്ഥനങ്ങളിൽ റിപ്പബ്ലിക്കൻ ഡെമോക്രാറ്റുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡാറ്റ ഭാഗികമായി മനസ്സിലാക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ ഈ സംഖ്യകൾ നിലനിൽക്കുകയാണെങ്കിൽ, തിരഞ്ഞെടുപ്പ് ദിവസം ഡൊണൾഡ് ട്രംപ് വിജയിക്കുമെന്ന് ഞങ്ങൾക്കറിയാം  അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ദിനത്തിൽ ഡമോക്രാറ്റുകൾക്ക് വേണ്ടത്ര മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നും ഹാൽപെറിൻ പറഞ്ഞു.

English Summary:

If Early Voting Trends Hold, Trump Will Be President: Halperin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com