ADVERTISEMENT

വെർജീനിയ ∙ തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ കുടുംബാംഗം ഡോ. ജോസഫ് കുര്യൻ (ബേബി 81) വെർജീനിയയിലെ ഫാൾസ് ചർച്ച് സിറ്റിയിൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി കംപ്യൂട്ടർ അവതരിപ്പിക്കുമ്പോൾ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ കംപ്യൂട്ടർ സിസ്റ്റംസ് പ്രോഗ്രാമർ ആയിരുന്നു. ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. കുര്യൻ അമേരിക്കയിലെ ലൂസിയാനയിൽ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ (ജിഎസ്‍യു) 1986 മുതൽ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ദീർഘകാലം  പ്രഫസറായിരുന്നു.

അനേക റിസർച്ച് ആർട്ടിക്കിളിന്റെ രചയിതാവും, നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ സൂസി ജോസഫ് ഹൈദരാബാദ്, മകൾ ഡോ.ആനി ക്രൂഗർ, മരുമകൻ സ്‌കോട്ട് ക്രൂഗർ, കൊച്ചുമക്കൾ ട്രൈസ്റ്റൻ, ജൂലിയ, സഹോദരങ്ങൾ അമ്മിണി കോശി (മുക്കരണത്ത്), സാറാമ്മ കുര്യൻ (മുള്ളാനകുഴിയിൽ), മാത്യു കുര്യൻ, പരേതനായ കുര്യൻ സി.എബ്രഹാം.

ഒക്‌ടോബർ 26ന് രാവിലെ 9 മുതൽ 10 മണി വരെ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഓഫ് വെർജീനിയയിൽ പൊതുദർശനം. തുടർന്ന് സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ഫാൾസ് ചർച്ചിലുള്ള നാഷനൽ മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ സംസ്കരം നടത്തും.

English Summary:

Dr. Joseph Kurien Died in Virginia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com