ADVERTISEMENT

ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ ടൂർണമെന്റ് പ്ലൂമ ബാഡ്മിന്റൺ ക്ലബ് പേട്രൺ ജോർജ് നെല്ലാമറ്റം ഉദ്ഘാടനം ചെയ്തു . 49 ടീമുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. 12 മണിക്കൂർ തുടർച്ചായി നടന്ന മത്സരങ്ങളിൽ 70 അധികം കായിക താരങ്ങൾ പങ്കെടുത്തു. ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ മെൻസ് ഓപ്പൺ വിഭാഗത്തിൽ ജുബിൻ വെട്ടിക്കാട്ട് & ആരോൺ ബ്രിജേഷ് ടീം വിജയികളായി.

greater-chicago-malayali-association-badminton-tournament2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

 ഫൈനൽ മത്സരത്തിൽ ജെറി ജോർജ്  & ജോയൽ  ടീമിനെ ആണ് പരാജയപ്പെടുത്തിയത്. വരുൺ ഗോപിനാഥ് & മെൽബിൻ തോമസ്, നവീൻ ചെറിയാച്ചൻ  & ജിതിൻ ചെറിയാൻ ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി. മെൻസ് ഓപ്പൺ പൂൾ B വിഭാഗത്തിൽ ജിനേഷ് മാത്യു & ജെറിൽ ജോർജ് എന്നിവർ അജൈൻ കുഴിമറ്റത്തിൽ & ഗോപൻ ടീമിനെ പരാജയപ്പെടുത്തി വിജയികളായി. വിമൻസ് ഓപ്പൺ വിഭാഗത്തിൽ ജെസ്ലിൻ വെട്ടിക്കാട് & ജാസ്ലിൻ ആലപ്പാട്  ടീം വിജയികളായി.

greater-chicago-malayali-association-badminton-tournament3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫൈനൽ മത്സരത്തിൽ മഞ്ജു കൊല്ലപ്പള്ളി & ക്രിസ്റ്റിന ജോസഫ്  ടീമിനെയാണ് പരാജയപ്പെടുത്തിയത്. നിമി ഫ്രാൻസിസ് & ബീന മാത്യു , സുനിത അലക്കാട്ട് & സുനിത ജോൺ ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി അമേരിക്കൻ  ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായ് നടന്ന മെൻസ് 100 ഇയർ  കംബൈൻഡ്   വിഭാഗത്തിൽ ജോർജ് നെല്ലാമറ്റം & ജെറി ജോർജ് ടീം  ഫൈനൽ മത്സരത്തിൽ ബിജു സേതുമാധവൻ & രഘു കൃഷ്ണ പിള്ള   ടീമിനെ  പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

greater-chicago-malayali-association-badminton-tournament4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മെൽബിൻ തോമസ് & നിണൽ മുണ്ടപ്ലാക്കൽ ,  സാനു സ്കറിയ & ഹരി കുമാർ പിള്ള  ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി. മെൻസ് 45 + വിഭാഗത്തിൽജെയിംസ്  വെട്ടിക്കാട്ട് & ഷിബു നായർ  ബ്രിജേഷ് ടീം വിജയികളായി . ആവേശം വാനോളം ഉയർത്തിയ ഫൈനൽ മത്സരത്തിൽ ബിജു സേതുമാധവൻ & ജെറിൽ ജോർജ്  ടീമിനെയാണ്  പരാജയപ്പെടുത്തിയത്. സന്തോഷ് ജോർജ് & സിബി ദേവസ്സി, വിജയ് പുത്തൻവീട്ടിൽ & ദിപു കരിങ്ങട ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി. വിമൻസ് 35 + വിഭാഗത്തിൽ ഐവി പുത്തൻവീട്ടിൽ മഞ്ജു കൊല്ലപ്പള്ളിൽ  ടീം വിജയികളായി.

greater-chicago-malayali-association-badminton-tournament5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫൈനൽ മത്സരത്തിൽ സുനിത അലക്കാട്ട് & സുനിത ജോൺ  ടീമിനെ ആണ് പരാജയപ്പെടുത്തിയത് . നിമി ഫ്രാൻസിസ് & ബീന മാത്യു , റിനി ജോർജ് & നീനു കാട്ടൂക്കാരൻ   ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി. ജൂനിയർ വിഭാഗത്തിൽ ജാസ്ലിൻ ആലപ്പാട്  & ജിയാന ആലപ്പാട് ടീം ജോയൽ ജിനേഷ്  തേനിമ്പ്ലാക്കൽ  & ജോആൻ ജിനേഷ് തേനിമ്പ്ലാക്കൽ  ടീമിനെ പരാജയപ്പെടുത്തി വിജയികളായി . ഐഡൻ ആന്റോ & ആർതർ സജി വര്ഗീസ്, ഐസക് മാത്യു & ജെയിംസ് മാത്യു , ടെസ്സ ചുങ്കത് & സോണിയ മാത്യു ടീമുകൾ സെക്കൻഡ് റണ്ണർ അപ്പ് ആയി.

greater-chicago-malayali-association-badminton-tournament6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മത്സരങ്ങൾക്ക് അനീഷ് ആന്റോ , ജിതേഷ് ചുങ്കത് , സന്തോഷ് കാട്ടൂക്കാരൻ , മനോജ് കോട്ടപ്പുറം , ബോബി സെബാസ്റ്റ്യൻ , ജോൺ കൂള , വിജയ് പുത്തൻവീട്ടിൽ , സജി വര്‍ഗീസ് ,  സന്തോഷ് നായർ , ജിജു സ്റ്റീഫൻ , സുജിത് കേനോത് , ജോൺസൻ കാരിക്കൻ, ജോർജ് നെല്ലാമറ്റം , ഐവി പുത്തൻവീട്ടിൽ , അമ്പിളി കരിങ്ങട , ടോബിൻ തോമസ് , ജിനേഷ് മാത്യു, വില്യം തെക്കേത്ത് , ജേക്കബ് പുറയംപറമ്പിൽ  എന്നിവർ നേതൃത്വം കൊടുത്തു . മുഖ്യ സംഘടകനായിരുന്ന അനീഷ്‌ ആന്റോയെ ഗ്രെയ്റ്റർ CMA , ആദരിച്ചു.

greater-chicago-malayali-association-badminton-tournament10
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
greater-chicago-malayali-association-badminton-tournament7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
greater-chicago-malayali-association-badminton-tournament8
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
greater-chicago-malayali-association-badminton-tournament9
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
greater-chicago-malayali-association-badminton-tournament11
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
greater-chicago-malayali-association-badminton-tournament10
greater-chicago-malayali-association-badminton-tournament7
greater-chicago-malayali-association-badminton-tournament8
greater-chicago-malayali-association-badminton-tournament9
greater-chicago-malayali-association-badminton-tournament11

സന്തോഷ് കാട്ടൂക്കാരനെയും പ്രത്യേകം അദരിച്ചു. എല്ലാ കായിക താരങ്ങൾക്കും , കാണികൾക്കും , സംഘാടകർക്കും സന്തോഷ് നായർ സ്വാഗതവും , മനോജ് കോട്ടപ്പുറം എല്ലാ സ്പോസോഴ്സിനും മെഗാ , ഗോൾഡ് സ്പോസോഴ്‌സ്‌ ആയിരുന്ന പ്ലൂമ ബാഡ്മിന്റൺ ക്ലബ് , ജിജു സ്റ്റീഫൻ, മലബാർ ഗോൾഡ് & ഡയമണ്ട്  എന്നിവർക്കും, പങ്കെടുത്ത എല്ലാ താരങ്ങൾക്കും നന്ദി അറിയിച്ചു
(വാർത്ത ∙ ജിതേഷ് ചുങ്കത്ത്)

English Summary:

Greater Chicago Malayalee Association Badminton Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com