ഡാലസ് മാർത്തോമ ചർച്ച് ഫാമിലി സൺഡേയും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
Mail This Article
×
മസ്ക്വിറ്റ്(ഡാലസ്) ∙ സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ കുടുംബ ഞായറും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഒക്ടോബർ 27ന് രാവിലെ 9. 30ന് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുചടങ്ങിൽ ആണ് കുടുംബ ഞായറും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഡോ. കെ. വൈ. ജേക്കബ് നേതൃത്വം നൽകി. മനു അച്ചൻ, ഷൈജു സി ജോയ് അച്ചൻ എന്നിവർ സഹകാർമികരായിരുന്നു.
ഈ വർഷത്തെ കർഷക അവാർഡിന് അർഹരായ ആറു പേരിൽ നിന്നും തിരെഞ്ഞെടുത്ത ഉമ്മൻ അബ്രഹാമിനെ ജേക്കബ് അച്ചൻ പൊന്നാടയണിയിച്ച് ആദരിച്ചു. ആനി വർഗീസ്, എലിസബത്ത് സ്രാമ്പിക്കൽ ചെറിയാൻ, ജോർജ് ഐപ്പ്, എലിസബത് ഐപ്പ്, ജോയ് ജേക്കബ്, പി പി ചെറിയാൻ, സണ്ണി ജേക്കബ് എന്നീ മുതിർന്ന പൗരന്മാരെയാണ് ഇടവക ആദരിച്ചത്.
English Summary:
Dallas Marthoma Church organized a Family Sunday and Senior Citizens Honoring Ceremony
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.