ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമപെരുന്നാൾ
Mail This Article
ന്യൂയോർക്ക് ∙ ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമപെരുന്നാൾ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. പരിശുദ്ധ പരുമലതിരുമേനിയുടെ 122 മത് ഓർമപെരുന്നാൾ നവംബർ 1, 2 (വെള്ളി, ശനി) ദിവസങ്ങളിൽ അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തപ്പെടുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്കു കാർമികത്വം വഹിക്കുന്നതാണ്. നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പ്രഭാതനമസ്കാരവും അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസയും ശ്ലൈഹിക വാഴ്‌വും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ജെറി വർഗീസ് (വികാരി -516 503 1947)
സജി കോശി (സെക്രട്ടറി) :631 514 5946)
ജോസഫ് പാപ്പൻ (ട്രഷറർ) :917 853 7281)
Address :987 Elmont Rd North Valley stream ,NY 11580