ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.

ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി വിമാനത്താവളം) റൂട്ടിലും എ350–900 വിമാനം സർവീസ് നടത്തും.

നിലവിൽ എയർ ഇന്ത്യയ്ക്ക് 6 എയർബസ് എ350–900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയർ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തിയ ഇവ ലണ്ടൻ–ഡൽഹി (ഹീത്രോ) റൂട്ടിലുമുണ്ട്.

എ350 വിമാനത്തിൽ പ്രീമിയം ഇക്കോണമി ക്ലാസും എയർ ഇന്ത്യ നൽകുന്നുണ്ട്. ഇൻഫ്ലൈറ്റ് വൈഫൈയും ഉടൻ ലഭ്യമാക്കും. സമയക്രമം: ഡൽഹി (പുലർച്ചെ 2.30)–ന്യൂയോർക്ക് ജെഎഫ്കെ (പുലർച്ചെ 6.55), ന്യൂയോർക്ക് (രാവിലെ 10.55)–ഡൽഹി (രാവിലെ 11.05).

English Summary:

Air India started direct service between Delhi and New York - Air India - A350

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com