സൗത്ത് കാരോലൈനയിൽ റിച്ചഡ് മൂറിന്‍റെ വധശിക്ഷ നടപ്പിലാക്കി
Mail This Article
×
സൗത്ത് കാരോലൈന ∙ കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ റിച്ചഡ് മൂറിന്‍റെ വധശിക്ഷ നടപ്പിലാക്കി. ജയിൽ ഡയറക്ടർ, പാസ്റ്റർമാർ, കുടുംബാംഗങ്ങൾ എന്നിവർ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ല. ഇന്നലെ വൈകിട്ടാണ് ശിക്ഷ നടപ്പാക്കിയത്
മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം 6:24 ന് മരണം സ്ഥിരീകരിച്ചു. 2001-ലാണ് മൂറിന് വധശിക്ഷ വിധിച്ചത്.
1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ കൊലപ്പെടുത്തിയതിന് കേസിൽ മൂർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗത്ത് കാരോലൈനയിൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനാണ് മൂർ.
English Summary:
Richard Moore executed in South Carolina
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.