വാള്‍മാര്‍ട്ടിലെ വാക്ക്-ഇൻ ഓവനിൽ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ,ദുരൂഹത
Mail This Article
ഹാലിഫാക്‌സ്∙ കാനഡയിലെ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ടിലെ വാക്ക്-ഇൻ ഓവനിൽ നിന്ന് ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗുർസിമ്രാന്‍ കൗറിനെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമായിരിക്കുമെന്ന അഭിപ്രായവുമായി വാള്‍മാര്‍ട്ടിലെ മുൻ ജീവനക്കാരി ക്രിസ് ബ്രീസി രംഗത്ത് വന്നു. ഓവൻ മറ്റൊരാളുടെ സഹായമില്ലാതെ അടയ്ക്കാനാകില്ലെന്നും, ഗുർസിമ്രാന് സ്വയം അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും മുൻ ജീവനക്കാരി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ആരോപിക്കുന്നു. വാക്ക്-ഇൻ ഓവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ച് കൊണ്ടാണ് ക്രിസ് ബ്രീസി ആരോപണം ഉന്നിയിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്.
നിലവിൽ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.