ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു
Mail This Article
ഷിക്കാഗോ ∙ ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു. ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്യസ്തരും, ആത്മീയരും അടങ്ങുന്ന നൂറ്റി ഒൻപത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
സിറോ മലബാര്‍ സഭയുടെ പാരമ്പര്യവും, ആരാധനാ ക്രമവും എന്നീ വിഷയങ്ങളില്‍ വടവാതൂര്‍ സെമിനാരി പ്രസിഡന്റ് റവ. ഫാ. ഡോ. പോളി മണിയാട്ട് പ്രഭാഷണം നടത്തി. ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയില്‍ അസംബ്ലി ഒക്‌ടോബര്‍ 28ന് വൈകുന്നേരം, രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, പസ്സായിക് റുതേനിയന്‍ ഗ്രീക്ക് കാത്തലിക്ക് ബിഷപ് മാര്‍ കര്‍ട്ട് ബര്‍നെറ്റെ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്, മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും അവലോകനങ്ങളും നടന്നു.
സമാപന സമ്മേളനം, ഒക്‌ടോബര്‍ 31ന് ഔര്‍ ലേഡി ഓഫ് ലബനോന്‍ ലൊസാഞ്ചലസ് ബിഷപ് മാര്‍ ഏലിയാസ് സെയ്ഡന്‍ നിര്‍വഹിച്ചു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഷിക്കാഗോ രൂപതയുടെ സ്ഥാപക ബിഷപ്, മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രഭാഷണം നടത്തി. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, അമേരിക്കയിലെ സിറോ മലങ്കര രൂപത ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരു പ്രഭാഷണങ്ങൾ നടത്തി.
നാലു ദിവസം നീണ്ടു നിന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് രൂപത വികാരി ജനറാള്‍മാരായ, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. തോമസ് മുളവനാല്‍, ഫാ. തോമസ് കടുകപ്പള്ളി, ചാന്‍സലര്‍ റവ. ഫാ. ഡോ. ജോര്‍ജ് ദാനവേലില്‍, പ്രെക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ തുടങ്ങി വിവധ വൈദികരും ആത്മീയരും നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍, 2025 മെയ് 23, 24, 25 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ച് നടക്കുന്ന യുക്രിസ്റ്റിക് കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനവും നടന്നു.