ഹാരിസ് - ട്രംപ് പോരാട്ടം ഒപ്പത്തിനൊപ്പം
Mail This Article
വാഷിങ്‌ടൻ ∙ 47-ാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അമേരിക്ക. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ദേശീയതലത്തിൽ നിർണായകമായ ഏഴ് സ്വങ് സംസ്ഥാനങ്ങളിലും ട്രംപിന് മുൻ തൂക്കമുണ്ടെന്ന് അഭിപ്രായ സർവേകൾ പറയുന്നു.
ദേശീയ തലത്തിൽ രണ്ട് ശതമാനത്തിൽ താഴെയാണ് വ്യത്യാസം. നോർത്ത് കാരോലൈന, ജോർജിയ, അരിസോന, നെവാഡ, വിസ്‌കോൻസെൻ, മിഷിഗൻ, പെൻസിൽവേനിയ എന്നിവയാണ് സ്വങ് സംസ്ഥാനങ്ങൾ. കമല ഹാരിസ് - ഡോണാൾഡ് ട്രംപ് ഇവരിൽ ആര് യുഎസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്? ഇതാണ് ഇന്ത്യയിലെ യുഎസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന ചോദ്യം. അതേസമയം യുഎസും ഇന്ത്യയും തമ്മിൽ നിലവിൽ നല്ലബന്ധമാണ്. അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.