ADVERTISEMENT

ന്യൂയോർക്ക് ∙  അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 50 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും ന്യൂമോകോക്കൽ വാക്സീനേഷൻ ശുപാർശ ചെയ്ത് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ. ഇത് ആദ്യമായാണ് വാക്സീൻ എടുക്കേണ്ടവരുടെ പ്രായം  65ൽ നിന്ന് 50 ആക്കുന്നത്. ന്യൂമോകോക്കൽ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഇത് ആളുകളെ സഹായിക്കുമെന്ന് സിഡിസി പറഞ്ഞു.

ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകുന്നു. പ്രായമായവർക്ക് ന്യൂമോകോക്കൽ രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും സിഡിസി പ്രസ്താവനയിൽ പറഞ്ഞു. സിഡിസിയുടെ കണക്കനുസരിച്ച്, യുഎസിലുടനീളം, പ്രത്യേകിച്ച് കുട്ടികളിൽ മൈകോപ്ലാസ്മ ന്യൂമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നതിനാലാണ് പുതിയ നിർദേശം.  

English Summary:

CDC recommends that people 50 and older get vaccinated against pneumonia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com