ADVERTISEMENT

വാഷിങ്ടൻ ∙ ട്രംപിന്റെ വിജയത്തോടെ ഒരു ആദ്യ ‘ഇന്ത്യൻ നേട്ടവും’ യുഎസിൽ സംഭവിച്ചു. യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന ‘സെക്കൻഡ് ലേഡി’ വിശേഷണത്തിന് ഇന്ത്യൻ വംശജയായ ഉഷ ചിലുകുറി (38) അർഹയായി. നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യയാണ് ഉഷ.

ആന്ധ്രയി‍ലെ ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ–ലക്ഷ്മി ദമ്പതികളുടെ മകളായ ഉഷ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് സഹപാഠിയായിരുന്ന ജെ.ഡി.വാൻസിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഉഷ 2014 വരെ ഡെമോക്രാറ്റിക് പാർട്ടിയിൽ അംഗമായിരുന്നു. ദമ്പതികൾക്ക് ഇവാൻ, വിവേക്, മിറാബെൽ എന്നീ 3 മക്കളുണ്ട്.

യുഎസ് ജനപ്രതിനിധിസഭയിൽ 6 ഇന്ത്യൻ വംശജർ
യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ

Dr. Ami Bera - Image Credit: X/RepBera.
Dr. Ami Bera. Image Credit: X/RepBera.

ഡോ.അമി ബേര
∙ കലിഫോർണിയയിൽ നിന്നു ജയം
∙ ജനപ്രതിനിധിസഭയിൽ എട്ടാമൂഴം
∙ ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിച്ചു

Pramila Jaypal - Image Credit: X/RepJayapal.
Pramila Jaypal. Image Credit: X/RepJayapal.

പ്രമീള ജയപാൽ
∙ വാഷിങ്ടൻ ഡിസിയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ അ‍ഞ്ചാം ജയം
യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ ദക്ഷിണേഷ്യൻ വനിത

Raja Krishnamoorthi - Image Credit: X/ RajaForCongress
Raja Krishnamoorthi. Image Credit: X/ RajaForCongress

രാജ കൃഷ്ണമൂർത്തി
∙ ഇലിനോയിയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ അ‍ഞ്ചാം ജയം
∙ മെക്കാനിക്കൽ എൻജിനീയർ

Ro Khanna - Image Credit: X/RepRoKhanna
Ro Khanna. Image Credit: X/RepRoKhanna.

റോ ഖന്ന
∙ കലിഫോർണിയയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ നാലാം ജയം
∙ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകൻ

Shri Thanedar. Image Credit: X/RepShriThanedar
Shri Thanedar. Image Credit: X/RepShriThanedar

ഡോ.ശ്രീ തനേഡർ
∙ മിഷിഗനിൽ നിന്നുള്ള പ്രതിനിധി
∙ കർണാടക സ്വദേശി
∙ തുടർച്ചയായ രണ്ടാം ജയം 

Suhas Subramanyan. Image Credit: X/SuhasforVA
Suhas Subramanyan. Image Credit: X/SuhasforVA

സുഹാസ് സുബ്രഹ്മണ്യൻ
∙ വെർജീനിയയിൽ നിന്നു കന്നിജയം
∙ ബറാക് ഒബാമയുടെ ടെക്നോളജി പോളിസി ഉപദേശകനായി പ്രവർത്തിച്ചു.

English Summary:

Six Indian Americans Win Elections of US House of Representatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com