ട്രൈസ്റ്റേറ്റ് കേരള ദിനോത്സവം നവംബർ 9ന്
Mail This Article
ഫിലഡൽഫിയ ∙ 'ഇത് നമ്മുടെയെല്ലാം ദൗത്യം' (It is Everyone’s Business) എന്ന ആശയത്തിൽ അമേരിക്കൻ മലയാളികളായ പ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ എന്നിവർ അഥിതികളാകുന്ന, 'ട്രൈസ്റ്റേറ്റ് കേരള ഫോറം-കേരള ദിനോത്സവം' നവംബർ 9ന് ഫിലഡൽഫിയയിൽ. വൈകിട്ട് 4 മണി മുതൽ 8 മണി വരെ 'കവിയൂർ പൊന്നമ്മ സ്മാരക ഹാൾ', രത്തൻ ടാറ്റ ലക്ച്ചർ ഹാൾ' എന്നീ വേദികളിലാണ് പരിപാടി.
നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്ററന്റ് കേന്ദ്രീകരിച്ചാണ് പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ പങ്കാളിത്ത സംഘടനകളും ഒന്നിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങളും നൽകും. 'സാമൂഹ്യ സേവന രംഗത്ത് ബിസിനസുകാരുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാറും നടക്കും.
അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), ജോബി ജോർജ് (ഓണം ചെയർ), ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ (വൈസ് ചെയർ പേഴ്സൺസ്), സുമോദ് നെല്ലിക്കാല (പിആർഒ), അലസ്ക് ബാബു (യൂത്ത് കോർഡിനേറ്റർ), റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരാണ് സംഘാടക സമിതി.