ADVERTISEMENT

റിച്ച്‌മണ്ട്(വെർജീനിയ) ∙ വെർജീനിയയിലെ ഈസ്റ്റ് കോസ്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനായി ഡെമോക്രാറ്റ് സുഹാസ് സുബ്രഹ്മണ്യം ചരിത്രം രചിച്ചു. റിപ്പബ്ലിക്കൻ മൈക്ക് ക്ലാൻസിക്കെതിരെയായിരുന്നു സുഹാസിന്‍റെ ചരിത്ര വിജയം. 206,870 വോട്ടുകൾ (52.1%) നേടിയപ്പോൾ ക്ലാൻസിക്ക് 190,099 വോട്ടുകൾ (47.9%) ലഭിച്ചു.

സുഹാസ് സുബ്രഹ്മണ്യത്തിന്‍റെ വിജയം കോൺഗ്രസിലെ ഇന്ത്യൻ വംശജരുടെ വർധിച്ചുവരുന്ന പ്രാതിനിധ്യത്തെ  കാണിക്കുന്നു . സുഹാസ് സുബ്രഹ്മണ്യം 'സമോസ കോക്കസിലെ' ആറാമത്തെ അംഗമായി. മുൻപ് പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ ടെക് പോളിസി അഡൈ്വസറായി സേവനമനുഷ്ഠിച്ച സുഹാസ് സുബ്രഹ്മണ്യം വെർജീനിയ ഹൗസിലേക്കും സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനുമായിരുന്നു.

English Summary:

US Elections 2024; Suhas Subramanyam Wins Congressional Race from Virginia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com