ADVERTISEMENT

ഡാലസ്/ തിരൂർ ∙ ഭരണഭാഷാ  വാരാഘോഷത്തോടനുബന്ധിച്ച്   മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫിസ്, പിആർഡി, തുഞ്ചത്തെഴുത്തച്ഛൻ  മലയാളം സർവകലാശാല, മുഖം ഗ്ലോബൽ മാഗസിൻ, മുഖം ബുക്സ് എന്നിവ സംയുക്തമായി മലയാള സർവകലാശലയിൽ "ഭരണഭാഷയും സാമൂഹ്യ നീതിയും" എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.

thunchath-ezhuthachan-malayalam-university-honors-joseph-nambimadam

മലയാളം അമേരിക്കയിൽ എന്ന വിഷയത്തിൽ ജോസഫ് നമ്പിമഠം സംസാരിച്ചു.  മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ആധ്യക്ഷ്യം വഹിച്ച പരിപാടി തിരൂർ സബ് കലക്ടർ  ദിലീപ് പി. കൈനിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ ഷീബ മുംതാസ് ആമുഖ  പ്രഭാഷണവും, നോവലിസ്റ്റ് ഐ.ആർ.പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. കവിയും എഴുത്തുകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സുഷമ മൊമെന്‍റോ നൽകി. 

thunchath-ezhuthachan-malayalam-university-honors-joseph-nambimadam
thunchath-ezhuthachan-malayalam-university-honors-joseph-nambimadam

എഴുത്തുകാരായ കെ.പി.രാമനുണ്ണി, ബി.ഹരികുമാർ, അനിൽ പെണ്ണുക്കര, ഡോ.ബാബുരാജൻ കെ, ഡോ.എം.ജി.മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി ലക്ഷ്മി മോഹൻ ജോസഫ് നമ്പിമഠത്തിന്‍റെ തുഞ്ചന്‍റെ കിളിമകൾ എന്ന കവിത വേദിയിൽ അവതരിപ്പിച്ചു.

English Summary:

Thunchath Ezhuthachan Malayalam University Honors Joseph Nambimadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com