ഫിലഡൽഫിയ സ്നേഹതീരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു
Mail This Article
ഫിലഡൽഫിയ∙ ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും വേണ്ടി രൂപീകരിച്ച സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം സംഘടിപ്പിച്ചു. ക്രൂസ് ടൗണിലെ മയൂര റസ്റ്ററന്‍റ് ഹാളിൽ വച്ച് നവംബർ ഒന്നിന് നടന്ന ഈ ചടങ്ങിൽ കേരളപ്പിറവി ദിനാഘോഷവും സംയോജിപ്പിച്ചു.
സൂസൻ ഷിബു വർഗീസിന്‍റെ പ്രാർത്ഥനാഗാനത്തോടെയാണ് തുടക്കം കുറിച്ചത്. തുടർന്ന്, സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവകാലം മുതൽ ഇതിൽ സജീവമായിരുന്നവർ ചേർന്ന് നിറദീപം തെളിയിച്ചുകൊണ്ട് കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സ്നേഹതണലിന്‍റെ സ്ഥാപക നേതാവ് ശ്രീ ഷിബു വർഗീസ് കൊച്ചുമഠം വിശദീകരിച്ചു. പ്രോഗ്രാം നിയന്ത്രിച്ച എം. സി. രാജു ശങ്കരത്തിലാണ്
അനൂപ് തങ്കച്ചൻ, സെബാസ്റ്റ്യൻ മാത്യു, ജോബി ജോസഫ്, പാസ്റ്റർ ഡാനിയേൽ ജോസഫ്, ജോജി പോൾ എന്നിവർ ആശംസകൾ നേർന്നു. ജോൺ കോശി, ഗ്ലാഡ്‌സൺ മാത്യു, തോമസ് ചാക്കോ, ജിനോ ജോർജ് ജേക്കബ്ബ്, സൂസൻ ഷിബു വർഗീസ് എന്നിവരുടെ കലാപരിപാടികളിൽ സദസ്സിനെ ആകർഷിച്ചു.
സ്നേഹതീരത്തിന്‍റെ മറ്റൊരു പ്രത്യേകത, വനിതാ വിഭാഗത്തിന്‍റെ രൂപീകരണമാണ്. സോഫി സെബാസ്റ്റ്യൻ, ടോംസി ജോജി, ജിഷ കോശി, ഷെറിൻ അനൂപ്, സുനിത ബിജു, ദീപ സരൺ, സുജ കോശി എന്നിവർ ഇതിന്‍റെ നേതൃത്വം വഹിക്കുന്നു.
സെപ്റ്റംബർ 14 ന് നടന്ന ഓണാഘോഷത്തിൽ ഷിബു വർഗീസ് കൊച്ചുമഠം മുന്നോട്ടു വച്ച ഒരു ആശയമാണ് സ്നേഹതീരം. ജനുവരി 4ന് ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നടത്തുവാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. ഷിബു വർഗീസ് കൊച്ചുമഠം, അനുപ് തങ്കച്ചൻ, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, ജോജി പോൾ, തോമസ് ചാക്കോ, സെബാസ്റ്റ്യൻ മാത്യു, ബിജു എബ്രഹാം, സുനിത തോമസ്, സുജ കോശി, ഷെറിൻ, സോഫി, ജിഷ ജോൺ എന്നിവരാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം