പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്ക നാഷനൽ കമ്മിറ്റി ഡിസംബർ 14ന്
Mail This Article
ഷിക്കാഗോ ∙ 2026 ൽ ഷിക്കാഗോയിൽ നടക്കുന്ന പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷനൽ കമ്മിറ്റി ഡിസംബർ 14ന് ഷിക്കാഗോയിൽ വച്ച് നടക്കുമെന്ന് നാഷനൽ ഭാരവാഹികൾ അറിയിച്ചു. നാഷനൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിക്കും.
നാഷനൽ സെക്രട്ടറി സാം മാത്യു അടുത്ത കോൺഫറൻസിന്‍റെ നയരൂപീകരണ രേഖ സമർപ്പിക്കും. നാഷനൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ ബജറ്റ് അവതരിപ്പിക്കും. വിവിധ സബ് കമ്മറ്റികളുടെ രൂപീകരണവും അന്ന് നടക്കും. നാഷനൽ യൂത്ത് ഡയറക്ടറും ഇംഗ്ലിഷ് സെഷൻ കൺവീനറുമായ ഡോ ജോനാഥാൻ ജോർജ്, നാഷനൽ ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവരും വിവിധ പ്ലാനുകൾ അവതരിപ്പിക്കും.
നാഷനൽ കമ്മിറ്റിക്ക് മുന്നോടിയായി നവംബർ 17 ന നാലുമണിക്ക് സെലിബ്രേഷൻ ചർച്ചിൽ വച്ച് ലോക്കൽ കമ്മിറ്റി കൂടും. ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജിജു ഉമ്മൻ ഡോ ടൈറ്റസ് ഈപ്പൻ, സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി ട്രഷറർമാരായ കെ ഓ ജോസ് സിപിഎ, വർഗീസ് സാമുവേൽ എന്നിവർ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കും.
2026 ജൂലൈ 2 മുതൽ 5 വരെ ഷാം ബർഗ് കൺവൻഷൻ സെന്‍ററിൽ വെച്ചാണ് അടുത്ത പിസിനാക് ദേശീയ സമ്മേളനം നടക്കുന്നത്.
വാർത്ത : കുര്യൻ ഫിലിപ്പ്