ADVERTISEMENT

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു പ്രചാരണസംഘം മാനേജറും ഉപദേഷ്ടാവുമായ സൂസി വൈൽസും ചരിത്രം കുറിക്കാനൊരുങ്ങുന്നു. സൂസിയെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഇവർ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും.

സൂസി വൈൽസും ഡോണ‍ൾഡ് ട്രംപും (Photo by Jim WATSON / AFP)
സൂസി വൈൽസും ഡോണ‍ൾഡ് ട്രംപും (Photo by Jim WATSON / AFP)

പൊതുവേ പുരുഷന്മാർ കൂടുതലുള്ള ട്രംപിന്റെ വിശ്വസ്തസംഘത്തിലെ വേറിട്ട സാന്നിധ്യമായ സൂസി(67) അമേരിക്കൻ ഫുട്ബോൾ താരവും ബ്രോഡ്കാസ്റ്ററുമായിരുന്ന പാറ്റ് സമറോളിന്റെ മകളാണ്.

Image Credit: X/ @Susie Wiles.
Image Credit: X/ @Susie Wiles.

റൊണാൾഡ് റെയ്ഗന്റെ 1980ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിലുണ്ടായിരുന്നു. ട്രംപിന്റെ രാഷ്ട്രീയ എടുത്തുചാട്ടങ്ങൾക്കു കടിഞ്ഞാണിടുന്ന കാവലാളായി നിരീക്ഷകർ സൂസിയെ വിശേഷിപ്പിക്കാറുണ്ട്.

Image Credit: X/ @Susie Wiles.
Image Credit: X/ @Susie Wiles.

ജനുവരിയിൽ അധികാരമേൽക്കുമ്പോൾ റിപ്പബ്ലിക്കൻ ഭരണകൂടത്തിന്റെ ഭാഗമാക്കേണ്ട പ്രമുഖരെ തീരുമാനിക്കുന്ന തിരക്കിൽ മുഴുകിയിരിക്കുന്ന ട്രംപ് സിഐഎ മേധാവിയായി ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിനെ(44) പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്.

English Summary:

Trump Appoints Susan Wiles as Chief of Staff; First Woman in the Position Ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com