നിക്കി ഹേലിയേയും മൈക്ക് പോംപിയോയേയും കാബിനറ്റിലേക്ക് ക്ഷണിക്കില്ലെന്ന് ട്രംപ്
Mail This Article
×
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപ് തന്‍റെ കാബിനറ്റിൽ മുൻ അംബാസഡർ നിക്കി ഹേലി, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരെ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിന് മുൻപ് പോംപിയോയും ഹേലിയും അദ്ദേഹത്തെ വിമർശിച്ചിരുന്നു. നേരത്തെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ ട്രംപ് നിയമിച്ചിരുന്നു. അതിന് ശേഷമാണ് നിക്കി ഹേലി, മൈക്ക് പോംപിയോ എന്നിവരെ കാബിറ്റിൽ ഉൾപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
English Summary:
Donald Trump Rules Out Mike Pompeo, Nikki Haley From New cabinet
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.