ബെംഗളൂരു ക്രൈസ്റ്റ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നോർത്ത് അമേരിക്കൻ ചാപ്റ്റർ ന്യൂയോർക്കിൽ ആരംഭിച്ചു
Mail This Article
മാൻഹട്ടൻ ∙ ബെംഗളൂരു ക്രൈസ്റ്റ് (കൽപിത സർവകലാശാല) പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നോർത്ത് അമേരിക്കൻ ചാപ്റ്റർ ന്യൂയോർക്കിൽ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. ഫാ. സി.സി. ജോസഫിന്റെയും പൂർവിദ്യാർഥി അസോസിയേഷൻ കോർ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ മാൻഹട്ടൻ സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കൂട്ടായ്മയിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അടുത്ത 3 മാസത്തേക്കുള്ള കർമപദ്ധതിയും പ്രഖ്യാപിച്ചു.
പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് ജുഗ്‍നു ഉബ്റോയിയും സർവകലാശാലയിലെ അധ്യാപകരും ഓൺലൈനായി പങ്കെടുത്തു. യുഎസിലും കാനഡയിലും നിന്നുള്ള ഒട്ടേറെ ക്രൈസ്റ്റ് പൂർവവിദ്യാർഥികൾ കൂട്ടായ്മയിൽ പങ്കാളികളായി.
ഭാരവാഹികൾ: നിധി സിങ് (പ്രസിഡന്റ്), മുഫാസ ചാസ് (സെക്രട്ടറി), ആൽബിൻ ജോർജ് (ട്രഷറർ). എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: അംഗദ് സിങ് (യുഎസ് വെസ്റ്റ്), സന്ദേശ് കണ്ണൻ (യുഎസ് മിഡ് വെസ്റ്റ്), വർഷ രാഘവൻ (യുഎസ് നോർത്ത് ഈസ്റ്റ്), റിഷഭ് തെലുകുന്ദ (യുഎസ് സൗത്ത്), വിവേക് ഏബ്രഹാം (കാനഡ).
നോർത്ത് അമേരിക്കയിലെ ക്രൈസ്റ്റ് പൂർവ വിദ്യാർഥികൾക്ക് സംഘടനയുടെ ഭാഗമാകാൻ ബന്ധപ്പെടാം: alumni.northamerica@christuniversity.in