ADVERTISEMENT

ടെക്‌സസ്∙ ടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. ടെക്‌സസ് ആസ്ഥാനമായുള്ള നാല് യുഎസ് അറ്റോർണിമാർ ഡാലസിൽ യോഗം ചേർന്നാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയത്. 

15 വയസ്സു മുതൽ 88 വയസ്സു വരെ പ്രായമുള്ളവരാണ് പ്രധാനമായും ഗാർഹിക പീഡനത്തിന് ഇരയാകുന്നതിനെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസിന്‍റെ സിഇഒ ഗ്ലോറിയ അഗ്യുലേര ടെറി പറഞ്ഞുകഴിഞ്ഞ വർഷം ടെക്‌സസിൽ 205 പേർ ഗാർഹിക പീഡനത്തിന് ഇരയായി അവരുടെ അടുത്ത ബന്ധുക്കളാൽ കൊല്ലപ്പെട്ടുവെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസ് പറയുന്നു. 

2013 മുതൽ ഇത്തരം കേസുകൾ വർധിക്കുകയാണ്. ഇരകളിൽ കുടൂതൽ പേരും നോർത്ത് ടെക്സസിലാണ് താമസിച്ചിരുന്നത്.  ഡാലസ് കൗണ്ടിയും ടാരന്‍റ് കൗണ്ടിയും ഗാർഹിക പീഡന കേസുകളിൽ യഥാക്രമം സംസ്ഥാനത്ത് രണ്ട്,മൂന്നും സ്ഥാനത്താണ്. 

English Summary:

Domestic violence cases on the rise in Texas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com